Ramesh Chennithala | വനിതാ മതിൽ വർഗീയ മതിൽ തന്നെയാണെന്ന് രമേശ് ചെന്നിത്തല

2018-12-17 24

വനിതാ മതിൽ വർഗീയ മതിൽ തന്നെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നടി മഞ്ജുവാര്യറിന് ഇത് ബോധ്യമായത് കൊണ്ടാണ് വനിതാ മതിലിന് നൽകിയ പിന്തുണ പിൻവലിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതിലിന് ജില്ലാ കളക്ടർമാരെയും ആർ ടി ഒ മാരെയും സർക്കാർ നിർബന്ധിക്കുകയാണെന്ന് ഇതിനുവേണ്ടി സെക്രട്ടറിയേറ്റിൽ പ്രത്യേക ഓഫീസ് പോലും തുറന്നിട്ടുണ്ട് എന്നും ചെന്നിത്തല ആരോപിച്ചു. വനിതാ മതിൽ നിർമാണത്തിന് സർക്കാർ ഫണ്ട് അനുവദിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഈ ഉത്തരവ് പൂർണ്ണമായി റദ്ദാക്കാൻ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി

Videos similaires